X

സെക്രട്ടേറിയേറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ഭീഷണി

അഴിമുഖം പ്രതിനിധി

സെക്രട്ടേറിയേറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയറ്റിന് മുന്നിലുള്ള കെട്ടിടത്തിന് മുകളിലും, സമീപമുള്ള മരത്തിലുമിരുന്നാണ്  ആറ് യുവാക്കള്‍ ആത്മഹത്യ ഭീക്ഷണി മുഴക്കുന്നത്.

ഇന്ത്യന്‍ റിസേര്‍വഡ്‌ ബറ്റാലിയനിലേക്ക് നടത്തിയ പരീക്ഷയില്‍ വിജയിച്ച ഇവര്‍ക്ക് ആറു വര്‍ഷമായി നിയമനം ലഭിച്ചിട്ടില്ല. ഒന്നുങ്കില്‍ നിയമനം അല്ലങ്കില്‍ മരണം എന്നതാണ് യുവാക്കളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഉടനടി തീരുമാനം ഉണ്ടാകണം അല്ലാത്ത പക്ഷം ആതമഹത്യ ചെയ്യും എന്നാണ് യുവാക്കള്‍ പറയുന്നത്.

ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പോലീസും ഫയര്‍ ഫോര്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്

 

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment