X

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പൂഞ്ച് മേഖലയില്‍ വീണ്ടും വെടിവയ്പുണ്ടായി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പൂഞ്ചിലെ കൃഷ്ണഘട്ടിലാണ് രണ്ട് തവണ പാക് സൈന്യം വെടിവയ്ച്ചത്. ഇന്നലെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. കുപ് വാര ജില്ലയിലാണ് സംഭവം. ഇവിടേയും ഒരാഴ്ചയ്ക്കിടയില്‍ രണ്ടാംതവണയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനായി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ മാറ്റുന്നതിനാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

This post was last modified on December 27, 2016 3:10 pm

Related Post
Leave a Comment