X

പിണങ്ങി വിഎസ്, സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചാരണപരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അതേസമയം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രകടിപ്പിച്ചു.

അരുവിക്കരയില്‍ എം വിജയകുമാറിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കിയത് തന്നോട് ആലോചിട്ടല്ലെന്നും സ്ഥാനാര്‍ത്ഥിത്വം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് തൊട്ടുമുമ്പ് പോലും പാര്‍ട്ടി നേതൃത്വം തന്നോട് ചര്‍ച്ച നടത്തിയില്ല. കേന്ദ്ര നേതൃത്വം പറയാതെ അരുവിക്കരയില്‍ പ്രചാരണത്തിന് ഇല്ലെന്നും വിഎസ് പറഞ്ഞു.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനേയും വിഎസിനേയും ഒഴിവാക്കിയിരുന്നു. സിപിഐഎമ്മിന്റെ സംസ്ഥാനത്തെ രണ്ട് തലമുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തെ രാഷ്ട്രീയത്തെ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന ഒഴിവാക്കിയതിന് പിന്നില്‍ ഗ്രൂപ്പിസം തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. വിഎസ് ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വിജയിച്ച് കാണിക്കാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ പരീക്ഷണം. 

എന്നാല്‍ ബിജെപി ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിലൂടെ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയ തെരഞ്ഞെടുപ്പില്‍ ആദ്യമായി ആത്മവിശ്വാസം കലര്‍ന്ന വാക്ക് കോണ്‍ഗ്രസില്‍ നിന്നുണ്ടായി. ഈ സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

This post was last modified on December 27, 2016 3:10 pm