X

സ്മൃതി ഇറാനി രാജിവയ്ക്കണം; ഔട്ട് ലുക്ക് ഓണ്‍ലൈന്‍ സര്‍വ്വേ

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഔട്ട്‌ലുക്ക് മാഗസിന്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം ആളുകളും സ്മൃതി ഇറാനി രാജിവയ്ക്കണം എന്ന അഭിപ്രായത്തോടു യോജിക്കുന്നവരാണ്. ഒരു സര്‍വകലാശാലയ്ക്ക് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്നും അതിന് മന്ത്രി ഉത്തരവാദി അല്ലെന്നഭിപ്രായപ്പെടുന്നവര്‍ 26.06 ശതമാനവും രോഹിത്തിന്റെ ആത്മഹത്യക്ക് ഉത്തരവാദി അല്ലെങ്കിലും സ്മൃതി ഇറാനി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കണമെന്ന അഭിപ്രായമുള്ളവര്‍ 3.15 ശതമാനവും ഉള്ളതായി സര്‍വ്വേ വ്യക്തമാക്കുന്നു.

http://www.outlookindia.com/surveyvote.aspx?survey=121

This post was last modified on December 27, 2016 3:35 pm