X

ഷുക്കൂര്‍ വധം: പി ജയരാജനും ടിവി രാജേഷും സിബിഐ പ്രതി പട്ടികയില്‍

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി കൊണ്ട് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആര്‍) സമര്‍പ്പിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശേരി എംഎല്‍എ ടി വി രാജേഷ് എന്നിവരെ പ്രതിസ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് സിബിഐയുടെ റിപ്പോര്‍ട്ട്. രാജേഷ് കല്ല്യാശേരിയില്‍ നിന്നും വീണ്ടും ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ സിബിഐ നടപടി സിപിഐഎമ്മിന് കൂടുതല്‍ തലവേദന സൃഷ്ടിക്കും.

കേസ് ആദ്യമന്വേഷിച്ച കണ്ണൂര്‍ പൊലീസ് നല്‍കിയ കുറ്റപത്രത്തിലെ 33 പ്രതികളേയും നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി ജോസ് മോഹന്‍ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്ദുള്‍ ഷുക്കൂര്‍ (21) വധിക്കപ്പെട്ടത്. അന്നേ ദിവസം പി ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടായിരുന്നു വധം. ജയരാജന്റേയും രാജേഷിന്റേയും അറിവോടെ പാര്‍ട്ടി കോടതി വിചാരണ നടത്തി ഷുക്കൂറിനെ വധിച്ചുവെന്നാണ് കേസ്.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment