X

ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് സിഖ് നേതാവും

അഴിമുഖം പ്രതിനിധി

ഒരു രൂപത്തിലും സിഖുകാര്‍ സ്ത്രീകളെ ആരാധിക്കാത്തതിനാല്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം സിഖുകാര്‍ക്ക് വിളിക്കാന്‍ കഴിയില്ലെന്ന് തീവ്രസിഖ് നേതാവായ സിമ്രാന്‍ജിത് സിംഗ്. ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവര്‍ ദേശസ്‌നേഹികളല്ലെന്നും അവര്‍ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യണമെന്നുമാണ് ബിജെപിയുടെ നിലപാടെന്നും എന്നാല്‍ സിഖുകാര്‍ വാഹേഗുരു ജി കാ ഖല്‍സ, വാഹേഗുരു ജി കി ഫത്തേ എന്നേ വിളിക്കാനാകൂ എന്നും സിംഗ് പറഞ്ഞു.

ഒരിക്കലും വന്ദേമാതരം സിഖുകാര്‍ക്ക് വിളിക്കാനാകില്ലെന്ന് ബിജെപി അറിഞ്ഞിരിക്കണം. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ചെയ്തതുപോലെ മറ്റു മതക്കാരുടെമേല്‍ ഭഗവദ് ഗീത പോലുള്ള ഹിന്ദു മത ഗ്രന്ഥങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാലിസ്ഥാന്‍ വാദിയായും മുന്‍ ഐപിഎസ് ഓഫീസറുമായ സിംഗ് ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവാണ്. ഭട്ടിന്‍ഡ സെന്‍ട്രല്‍ ജയില്‍ കിടക്കുന്ന രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

This post was last modified on December 27, 2016 3:54 pm

Related Post
Leave a Comment