X

ഡ്യൂട്ടി ഗാര്‍ഡിനെ വധിച്ച് സിമി പ്രവര്‍ത്തകര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു

അഴിമുഖം പ്രതിനിധി

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജയില്‍ സുരക്ഷാജീവനക്കാരെ വധിച്ചശേഷം എട്ട് സിമി( സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടതായി വാര്‍ത്ത. വാര്‍ത്തയ്ക്ക് പൊലീസ് കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരീകരണം ലഭിച്ചതായി ദേശീയമാധ്യമങ്ങള്‍ പറയുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കിലായിരുന്നു 8 പേരെയും പാര്‍പ്പിച്ചിരുന്നത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് 1977 ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്ഥാപിതമായ സിമി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

This post was last modified on December 27, 2016 2:20 pm