X

നഷ്ടപരിഹാരമായി ഒരു കോടി രൂപ; കെ ബാബുവിന് വി ശിവന്‍കുട്ടിയുടെ വക്കീല്‍ നോട്ടീസ്

അഴിമുഖം പ്രതിനിധി

മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി എംഎല്‍എ കെ ബാബുവിന് വക്കീല്‍ നോട്ടീസ് അയച്ചു. ബാര്‍ കോഴക്കേസില്‍ തന്‍റെ വീട്ടില്‍ വച്ച് ഗൂഡാലോചന നടന്നു എന്ന ആരോപണത്തിലാണ് നടപടി. തന്റെ വീട്ടില്‍ ബിജു രമേശ് അടക്കമുള്ള എല്ലാവരും വന്നിട്ടുണ്ട്. എന്നാല്‍ കോടിയേരി അടക്കമുള്ളവര്‍  വന്ന് ഗൂഢാലോചന നടത്തി എന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. വാര്‍ത്താ സമ്മേളനത്തില്‍ തനിക്ക് എതിരായി ബാബു ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും ശിവന്‍കുട്ടി നിഷേധിച്ചു. ഒരു ഗൂഡാലോചനയും ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയിട്ടില്ല. അങ്ങനെ ഒരു ഗൂഡാലോചന സിപിഎം നടത്തിയിരുന്നുവെങ്കില്‍ ഇന്നു യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ കാണില്ലായിരുന്നു.  സിപിഎം അങ്ങനെ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും ശിവന്‍കുട്ടി വ്യക്തമാക്കി. 

 

This post was last modified on December 27, 2016 3:40 pm