X

അനുമോളുടെ ഫോട്ടോയ്ക്ക് യുവാവിന്റെ അശ്ലീല കമന്റ്; വീട്ടുകാരെ സ്മരിച്ച് ചുട്ട മറുപടിയുമായി താരം

നിരവധി ശ്രദ്ധേയമായ കഥാ പാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന താരമാണ് അനുമോൾ. ഇതിനൊപ്പം സോഷ്യൽ മീഡിയയിലും താരമാണ് അനു മോൾ. സിനിമയ്ക്ക് പുറമെ കഥകളി ഉൾപ്പെടെയുള്ള മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വം കൂടിയാണ് ഇവർ. ഇൻസ്റ്റഗ്രാമിൽ ദിനം പ്രതി നിരവധി ഫോട്ടോകൾ ആണ് അനുമോൾ പോസ്റ്റ് ചെയ്യാറ്. എന്നാൽ ഇത്തരം ഒരു ഫോട്ടോയ്ക്ക് ഒരു വ്യക്തിയിട്ട കമന്റിന് താരം നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയാണ് അനുമോൾ ഇത്തവണ ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ അസഭ്യ പരാമർശമായി എത്തുകയായിരുന്നു യുവാവ്. അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു കമന്റ്. ഇതിന് അനുമോൾ ചുട്ടമറുപടി തന്നെ നൽകി. കമന്റിട്ട യുവാവിന്റെ വീട്ടിലുള്ളവരെ പരാമർശിച്ചായിരുന്നു അനുമോളുടെ മറുപടി.

ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, ഉടലാഴം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലുടെയാണ് താരം മലയാളി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ അനുമോളുടെ മികച്ച വേഷങ്ങളാണ്.

സാമ്പത്തിക വളര്‍ച്ച പിന്നോട്ട്, തൊഴിലില്ലായ്മ കുതിക്കുന്നു, നിര്‍മ്മല സീതാരാമനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍