X

‘ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് പാര്‍വ്വതി, ഉയിരെടുക്കും ഉയരെ’: അപ്പാനി ശരത്

തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരച്ചിടുകയാണ് ഈ അഭിനയത്രി

ഇപ്പോഴും തീയറ്ററുകളില്‍ മികച്ച അഭിപ്രായത്തോടു കൂടി വിജയയാത്ര തുടരുകയാണ് ഉയരെ. ചിത്രത്തെ തേടി നിരവധി അഭിനന്ദനങ്ങളും അഭിപ്രായങ്ങളുമാണ് എത്തുന്നത്. പാര്‍വ്വതിയുടെ അഭിനയത്തെ കുറിച്ചു വാചാലനായിരിക്കുകയാണ് നടന് അപ്പാനി ശരത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശരത് പാര്‍വ്വതിയെയും ചിത്രത്തെയും അഭിനന്ദിച്ച് എത്തിയത്.

മൊയ്തീന്‍ മുതല്‍ താന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയും അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനേത്രിയെന്നും താരം കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപ്പെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഇൗ അഭിനയിത്രി … ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഈ അഭിനയത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരച്ചിടുകയാണ് ഈ അഭിനയത്രി… 
Take off .. മൊയ്തീൻ.. ചാർളി… മരിയാൻ… ബാംഗ്ലൂർ ഡേയ്സ്….. എത്ര എത്ര… 
ഇപ്പൊൾ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ… well-done പാർവതീ… Hats off…?’

Read More :പ്രതിഷേധങ്ങളെ തള്ളി എംഎം മണി; ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബി പദ്ധതി നടപ്പിലാക്കും