X

‘ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത കാര്യമാണ്, വലിയ കാര്യം’: നൗഷാദിന് ആശംസയുമായി മമ്മൂട്ടിയും

നൗഷാദിനെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി തന്റെ സ്‌നേഹവും ആശംസകളും അറിയിച്ചത്

സഹജീവി സ്‌നേഹത്തില്‍ കേരളത്തിനു മാതൃകയായി മാറിയ നൗഷാദിനെ അഭിനന്ദിക്കാന്‍ മമ്മൂട്ടിയും. നൗഷാദിനെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി തന്റെ സ്‌നേഹവും ആശംസകളും അറിയിച്ചത്. ആ സംഭാഷണം ഇങ്ങനെയായിരുന്നു; ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നത്. കടയില്‍ നിന്നും സാധനങ്ങളൊക്കെ എടുത്തു കൊടുത്ത കാര്യം കേട്ടൂ. നല്ല സന്തോഷമായ കാര്യം. നല്ലൊരു ദിവസമായിട്ട് മഹത്തരമായ കാര്യമാണ് ചെയ്തത്. അതിന് പടച്ചോന്‍ അനുഗ്രഹിക്കട്ടെ. പടച്ചോന്‍ ഫലം തരും. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത കാര്യമാണ്, വലിയ കാര്യമാണ്. നന്നായി വരട്ടെ. ഈദ് മുബാറക്.

കേരളത്തിനും അകത്തും പുറത്തുമുള്ള നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണ്‍ വിളിച്ചും നേരിട്ടുമെല്ലാം നൗഷാദിനെ അഭിനന്ദിക്കുന്നത്. കുസാറ്റ് കേന്ദ്രീകരിച്ച് മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യ സാധനങ്ങള്‍ സംരഭിക്കുന്നതിന്റെ ഭാഗമായാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ബ്രോഡ് വേയില്‍ എത്തുന്നത്. ഇവിടെയുള്ള കടകളില്‍ നിന്നും വഴിയോര കച്ചവടക്കാരില്‍ നിന്നും തുണിത്തരങ്ങളും മറ്റും ശേഖരിക്കുന്നതിനടിയിലായിരുന്നു നടന്‍ രാജേഷ് ശര്‍മയുടെ നേതൃത്വത്തില്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകരെ വിളിച്ചു കൊണ്ടു പോയി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന തുണിത്തരങ്ങള്‍ ചാക്കിനകത്ത് നിറച്ച് നൗഷാദ് ഏല്‍പ്പിച്ചത്. ഈ പ്രവര്‍ത്തിയിലൂടെ മാലിപ്പുറം സ്വദേശിയായ നൗഷാദ് കേരളത്തിന്റെ മുഴുവന്‍ സ്നേഹവും ആദരവും നേടിയെടുത്തിരിക്കുകയാണ്.

തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടൊരു ചെറിയ സൃഷ്ടി; നൗഷാദിന് ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്റെ ഹൃദയ സമ്മാനം 

‘വെറുതെയല്ല, എന്റെ മകന് ഒരു ടീ ഷര്‍ട്ട് വേണം’; നൗഷാദിനെ തിരിച്ചും സഹായിക്കുകയാണ് മലയാളി

 

This post was last modified on August 14, 2019 11:16 pm

Related Post
Leave a Comment