X

സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് ആയി വിശാലിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍

മോഹന്‍ലാലും ഭാര്യ സുചിത്രയും ചടങ്ങില്‍ പങ്കെടുത്തു.

തെന്നിന്ത്യന്‍ നായകന്‍ വിശാലിന്റെയും തെലുങ്ക് നടിയും ഗായികയുമായ അനിഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ  ഹോട്ടലിലായിരുന്നു ചടങ്ങ്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ചടങ്ങില്‍ പങ്കെടുത്തു. സുന്ദര്‍ സി, ഖുശ്ബു, രമണ, നന്ദ, ശ്രീമാന്‍, പശുപതി തുടങ്ങിയ പ്രമുഖ താരങ്ങളും ഇരുവര്‍ക്കും ആശംസകളറിയിക്കാന്‍ എത്തിയിരുന്നു.

ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ. വിജയ് ദേവരക്കൊണ്ടയുടെ പെല്ലി ചൂപാലു, അര്‍ജുന്‍ റെഡ്ഢി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. വിവാഹ തീയതി പിന്നീട് അറിയിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

 

Read More :നിസ്സഹായരായ ഞങ്ങള്‍ക്ക് എത്രകാലം പിടിച്ചു നില്‍ക്കാനാവും? ബിഷപ്പ് ഫ്രാങ്കോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരേ കന്യാസ്ത്രീകളുടെ പരാതി

This post was last modified on March 17, 2019 6:47 am