X

നിന്നെ പ്രണയിക്കുന്നു, നമുക്ക് വിവാഹിതരാവാം; ‘ഇപ്പോഴത് നിയമപരമാണല്ലോ’ തൃഷയോട് ചാർമി

നന്ദി. ഞാന്‍ നേരത്തെ സമ്മതം അറിയിച്ചിരുന്നതാണല്ലോ' എന്നായിരുന്നു തൃഷയുടെ മറുപടി

തെന്നിന്ത്യന്‍ താരം തൃഷയുടെ ജന്മദിനത്തില്‍ വ്യത്യസ്തവും രസകരവുമായ ഒരു ട്വീറ്റ് പങ്കുവെച്ചാണ് സുഹൃത്തും നടിയുമായ ചാര്‍മിയെത്തിയത്. അതിനു രസകരമായ മറുപടിയുമായി തൃഷയും എത്തിയതോടെ ഇരുവരുടെയും ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘ ഞാന്‍ ഇന്നും എപ്പോഴും നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമുക്ക് വിവാഹിതരാകാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ)’ എന്ന കുറിപ്പനൊപ്പമാണ് ചാര്‍മി തൃഷയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

‘നന്ദി. ഞാന്‍ നേരത്തെ സമ്മതം അറിയിച്ചിരുന്നതാണല്ലോ’ എന്നായിരുന്നു തൃഷയുടെ മറുപടി. എന്നാല്‍ ഇരുവരുടെയും ട്വീറ്റുകള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

Read Mor e : നിപയ്ക്ക് ഇന്ന് ഒരാണ്ട്; കേരളം പോരാടി അതിജീവിച്ച കാലം; പക്ഷേ ആദ്യ ഇര സാബിത്തിന്റെ കുടുംബം ഇന്നും ഓഫീസുകള്‍ കയറിയിറങ്ങുകയാണ് 

This post was last modified on May 5, 2019 1:30 pm