അഡലൈഡിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച ജയം നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി പ്രമുഖർ രംഗത്തെത്തി. ‘ടീം ഇന്ത്യക്ക് എല്ലാ വിധ അഭിനന്ദനങ്ങളൂം, ഇത് ചരിത്ര മുഹൂർത്തമാണ്.’ അമിതാബ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
ഒരു പരമ്പരയിലെ ആദ്യ മത്സരം തന്നെ ജയിച്ചു തുടങ്ങാനായത് വിമതിക്കാനാവാത്ത നേട്ടമാണെന്ന് സച്ചിൻ പറഞ്ഞു. മികച്ച പ്രകടനം നടത്തിയ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ തുടങ്ങിയ തറങ്ങിയവരെ അഭിനന്ദിക്കാനും സച്ചിൻ മറന്നില്ല. സച്ചിനും ട്വിറ്ററിൽ ആണ് തന്റെ ആഹ്ലാദം പങ്കു വെച്ചത്.
ഓസിസിനെതിരെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയം കൊയ്യുന്നത് ആദ്യമായാണ്. മികച്ച ചെറുത്ത് നില്‍പ് നടത്തിയാണ് ഓസീസ് പരാജയം സമ്മതിച്ചത്. വാലറ്റക്കാരുടെ പോരാട്ടവീര്യം ഇന്ത്യയെ പല തവണ അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍ ഓരോ കൂട്ടുകെട്ടും മല്‍സരം തങ്ങളില്‍ നിന്നും തട്ടിയെടുക്കുമെന്ന് തോന്നിക്കുമ്പോഴും വിക്കറ്റ് പിഴുത് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ വിരാട് കോലിയും സംഘവും 1-0ന് മുന്നിലെത്തുകയും ചെയ്തു.
Leave a Comment