X

“ഞാന്‍ എന്തുകൊണ്ട് രാജി വയ്ക്കുന്നു”: ഉര്‍ജിത് പട്ടേല്‍ പറയുന്നു

നാളത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് പൊതുവില്‍ തിരിച്ചടിയാണ് നല്‍കുന്നതെങ്കില്‍ ഉര്‍ജിത് പട്ടേലിന്റെ രാജി മോദി സര്‍ക്കാരിനെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേയ്ക്ക് നയിക്കും.

വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍്ക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നേരത്തെ രാജി വയ്ക്കാന്‍ തീരുമാനിച്ചിരുന്ന ഉര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജിയില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ നിയമസഭ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ ഇന്ന് ഉര്‍ജിത് പട്ടേല്‍ രാജി നല്‍കിയിരിക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്. നാളത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് പൊതുവില്‍ തിരിച്ചടിയാണ് നല്‍കുന്നതെങ്കില്‍ ഉര്‍ജിത് പട്ടേലിന്റെ രാജി മോദി സര്‍ക്കാരിനെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേയ്ക്ക് നയിക്കും.

സിബിഐയേയും റിസര്‍വ് ബാങ്കിനേയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നവ്‌ജോത് സിംഗ് സിധുവിനെപ്പോലെ അക്ഷമരായല്ല, രാഹുല്‍ ദ്രാവിഡിനെ പോലെ ക്ഷമയോടെ കളിക്കൂ എന്നാണ് മുന്‍ഗാമിയായ രഘുറാം രാജന്‍ ഉര്‍ജിത് പട്ടേല്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയിരുന്ന ഉപദേശം. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞിരുന്നു.

അതേസമയം രാജി വയ്ക്കാനുള്ള കാരണം ഉര്‍ജിത് പട്ടേല്‍ പറയുന്നത് ഇങ്ങനെയാണ്:

വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വിവിധ പദവികളില്‍ റിസര്‍വ് ബാങ്കിനെ സേവിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നു. ആര്‍ബിഐ ജീവനക്കാരുടെ പിന്തുണയും കഠിനാധ്വാനവുമാണ് സമീപകാലത്ത് ആര്‍ബിഐയുടെ നേട്ടങ്ങള്‍ക്ക് കാരണം. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളള്‍ക്കും നന്ദി പറയുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

ഉര്‍ജിത് പട്ടേല്‍ ആര്‍ ബി ഐ പുതിയ ഗവര്‍ണ്ണര്‍

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

This post was last modified on December 10, 2018 6:59 pm