തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌കയുടെ മേക്ക് ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറച്ചു നാളുകളായി വണ്ണം കൂടിയ അനുഷ്‌കയെ ആണ് നമ്മള്‍ സ്‌ക്രീനില്‍ കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ വണ്ണം കുറച്ച് പുതിയ മേക്ക് ഓവര്‍ ലുക്കില്‍ സുന്ദരിയായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
പ്രമുഖ ലൈഫ് സ്റ്റെല്‍ പരിശീലകന്‍ ലൂക്ക് കുടീഞ്ഞോ ആണ് അനുഷ്‌കയുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ലൂക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനുഷ്‌ക ഭാരം കുറച്ചത്. പുതിയ മേക്ക് ഓവര്‍ ലുക്കിലേക്കെത്താനും ലൂക്ക് താരത്തെ സഹായിച്ചു.
ആര്യ നായകനായി അഭിനയിച്ച 2015-ല്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമക്കു വേണ്ടിയാണ് അനുഷ്‌ക ശരീരഭാരം വര്‍ദ്ധിപ്പിച്ചത്. അതിനു ശേഷം താരം വണ്ണം കുറച്ചിട്ടില്ല.
വണ്ണം കാരണം സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതായും നിരവധി കഥാപാത്രങ്ങള്‍ നഷ്ടപ്പെതുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭാഗ്മതി എന്ന ചിത്രത്തിലാണ് അനുഷ്‌ക അവസാനം അഭിനയിച്ചത്.
Leave a Comment