X

മകളുടെ വേഷത്തില്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം; ഒരച്ഛന്റെ ആള്‍മാറാട്ട വീഡിയോ

മകളെ ജയിലില്‍ ഉപേക്ഷിച്ച് പുറത്തു കടക്കാനുള്ള ഡ സില്‍വയുടെ ശ്രമത്തില്‍ മകള്‍ക്കും പങ്കുണ്ടോ എന്ന് പോലീസ് ഇപ്പോള്‍ പരിശോധിക്കുകയാണ്.

ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ മകളുടെ വേഷംകെട്ടി ബ്രസീലിലെ ഗുണ്ടാ നേതാവ്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ജയിലില്‍ നിന്നുമാണ് ക്ലോവിനോ ഡ സില്‍വ എന്ന ക്രിമിനല്‍ മകളുടെ വേഷം കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. 19 വയസ്സുള്ള മകളുടെ വേഷമാണ് ഇയാള്‍ കെട്ടിയത്.

ശനിയാഴ്ച ഇയാളെ കാണുന്നതിന് മകള്‍ ജയിലില്‍ എത്തിയിരുന്നു. അതിനു പിന്നാലെയാണ് മകളുടെ വേഷത്തില്‍ വിഗ്ഗും റബ്ബര്‍ മാസ്‌കും, പിങ്ക് ടീഷര്‍ട്ടും ധരിച്ച് ഡ സില്‍വ ജയില്‍ ചാടാന്‍ നോക്കിയത്. അയാളുടെ മുഖത്തുണ്ടായ പരിഭ്രമമാണ് പിടിക്കപ്പെടാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. മകളെ ജയിലില്‍ ഉപേക്ഷിച്ച് പുറത്തു കടക്കാനുള്ള ഡ സില്‍വയുടെ ശ്രമത്തില്‍ മകള്‍ക്കും പങ്കുണ്ടോ എന്ന് പോലീസ് ഇപ്പോള്‍ പരിശോധിക്കുകയാണ്.

ബ്രസീലിലെ പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളിലൊന്നായ റെഡ് കമാന്റിലെ അംഗമാണ് ഡ സില്‍വ. ഇയാള്‍ വിഗ്ഗും മുഖം മൂടിയും വസ്ത്രങ്ങളു മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ജയില്‍ അധികൃതര്‍ തന്നെ പുറത്തുവിട്ടിരിക്കുയാണ്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു തടവറയിലേക്ക് ഡി സില്‍വയെ മാറ്റിയിരിക്കുകയാണിപ്പോള്‍.

Read More : ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂ, തീവ്രവാദം അവസാനിപ്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ബാനറിന് കീഴില്‍ ഇരിക്കുന്ന പഴയ മോദി; ചിത്രം വൈറല്‍