X

ശ്രീറാം വെങ്കിട്ടരാമന്റെ ട്രാഫിക് ബോധവത്ക്കരണം, ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഒരു സമയത്ത് മാദ്ധ്യമങ്ങളുടെയും നാട്ടുകാരുടെയും ഹീറോ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് എന്ന യുവ ഉദ്യോഗസ്ഥൻ ഒന്ന് ഇരുട്ടി വെളുത്തപ്പോൾ കേരളത്തിന് മുന്നില്‍ വില്ലനായി മാറുകയായിരുന്നു.

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചികിൽസയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീരാമിനെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു സമയത്ത് മാദ്ധ്യമങ്ങളുടെയും നാട്ടുകാരുടെയും ഹീറോ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് എന്ന യുവ ഉദ്യോഗസ്ഥൻ ഒന്ന് ഇരുട്ടി വെളുത്തപ്പോൾ കേരളത്തിന് മുന്നില്‍ വില്ലനായി മാറുകയായിരുന്നു. നിരത്തിലെ അമിത വേഗത, മദ്യപിച്ച് വാഹമോടിക്കൽ തുടങ്ങി സാധരാണക്കാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുന്ന കുറ്റ കൃത്യങ്ങളിൽ ഒരു ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നു. അതും ഒരാളുടെ ജീവഹാനിക്ക്. സംഭവത്തിന് പിന്നാവെ കടുത്ത വിമർശനമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ നവ മാധ്യമങ്ങളിൽ നേരിടേണ്ടിവന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ മുൻ പ്രസ്താവനകളും പ്രതികരണങ്ങളും ഉയർത്തിക്കൊണ്ടായിരുന്നു ഈ പരിഹാസവും വിമര്‍ശനവും. വായനയെ കുറിച്ചും, സമയത്തെകുറിച്ചും, ട്രാഫിക് നിയമങ്ങളെ കുറിച്ചും ശ്രീറാം നടത്തിയ പ്രതികരണങ്ങളായിരുന്നു ഇതിൽ ഭുരിഭാഗവും. വായന അതിരുകടന്ന ശീലമാണെന്നും ഇതിലൂടെ നഷ്ടപ്പെടുന്ന സമയം ജീവിതത്തിൽ നല്ലകാര്യങ്ങൾ ചെയ്യാന്‍ ഉപയോഗിക്കണമെന്നതാണ് ഇതിൽ ഒന്ന്. മറ്റൊന്ന് ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ നടത്തുന്ന ബോധ വത്കരണമാണ്. പത്തനംതിട്ടയിൽ ഭാരത് സേവക് സമാജിന്റെ 2014-15 ൽ നടന്ന ബോധവൽകരണ പരിപാടിയിൽ പങ്കെടുക്കുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ചിത്രം ഉൾപ്പെടെയാണ് പ്രചരിക്കുന്നത്.

ഡ്രൈവിങ്ങിനോടുള്ള തന്റെ ഇഷ്ടത്തെയും അമിത വേഗത്തിന് ഉൾപ്പെടെ ലഭിച്ച പിഴകളെയു കുറിച്ച് മാധ്യമ പ്രവർത്തകനോട് നടത്തിയ പ്രതികരണമാണ് മറ്റൊന്ന്. ഇതിൽ താൻ പലപ്പോഴും അമിത വേഗത്തിനും ഹെൽമറ്റ് ഇല്ലാതെയും പിടിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.