19 മില്യണ്‍ വ്യൂവ്‌സ് ലഭിച്ച് രണ്ടുലക്ഷത്തിലേറെ ഷെയറുകള്‍ നേടി ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കറങ്ങി കളിക്കുന്നത്. തീന്‍മേശയില്‍ ഒരുക്കിവെച്ചിരുന്ന ചിക്കന്‍ കഷ്ണം ജീവന്‍വെച്ച് തെന്നി മാറുന്ന വീഡിയോയാണിത്.
പാത്രത്തില്‍ എടുത്തുവെച്ചിരുന്ന ചിക്കന്‍ കഷ്ണങ്ങളില്‍നിന്നും ഒന്ന് ജീവന്‍ വെച്ചതുപോലെ എഴുന്നേറ്റ് മേശയില്‍നിന്നും നിലത്തേക്ക് ചാടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരേ സമയം കൗതുകവും ഭയവും സമ്മാനിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
വീഡിയോയില്‍ പ്ലേറ്റിന് സമീപം ചോപ്സ്റ്റിക്കുകള്‍ ഉള്ളതിനാല്‍ ജപ്പാനില്‍നിന്നോ ചൈനയില്‍നിന്നോ പകര്‍ത്തിയ ചിത്രങ്ങളാവാം ഇതെന്നാണ് കരുതുന്നത്. വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ അറിയില്ലെങ്കിലും എല്ലാവരും അത്ഭുതത്തോടെയാണ് വീഡിയോ നോക്കി കാണുന്നത്.
ബോംബെ ഐഐടി ക്ലാസ് മുറിയിൽ തെരുവ് പശു; ക്യാമ്പസ്സിൽ ഗോശാല വേണ്ടിവരുമെന്ന് അധികൃതർ
Leave a Comment