X

സീതയുടെ ചാരിത്ര്യത്തിനു ബാഹുബലി രംഗം ഉത്തരം;സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി മലയാളം ഉത്തരക്കടലാസ്

ബാഹുബലി, പുലിമുരുഗന്‍, കെ.ജി.എഫ് തുടങ്ങിയ സിനിമകളെ ബന്ധിപ്പിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ്

പരീക്ഷയ്ക്ക് ഉത്തര പേപ്പറില്‍ ചോദ്യത്തോട് സാമ്യമില്ലാത്ത പലതും മാര്‍ക്ക് ലക്ഷ്യം വെച്ച് കുട്ടികള്‍ എഴുതി ചേര്‍ക്കാറുണ്ട്. എന്നാല്‍ സിനിമ സംഭാക്ഷണങ്ങള്‍ ഉത്തരമാക്കാമോ? അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ഫേസ്ബുക്കിലൂടെ ഉത്തര പേപ്പര്‍ പങ്കുവെച്ചത്.

മലയാള പരീക്ഷ ചോദ്യത്തിനുള്ള വിദ്യാര്‍ത്ഥിയുടെ രസകരമായ സിനിമ രീതിയിലുള്ള ഉത്തര പേപ്പറാണ് എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സീതയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്തവരെ എന്തു ചെയ്യണമെന്നുള്ളതിനുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഉത്തരക്കടലാസില്‍ ഉള്ളത്.

ബാഹുബലി, പുലിമുരുഗന്‍, കെ.ജി.എഫ് തുടങ്ങിയ സിനിമകളെ ബന്ധിപ്പിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ്. രാമന്റെ സ്ഥാനത്ത് രാവണനായിരുന്നെങ്കില്‍ സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തല വെട്ടിയെടുക്കുമായിരുന്നു. പത്തു തലയില്‍ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണ് രാവണന്നെനും മോണ്‍സ്റ്ററാണെന്നും തുടങ്ങി സിനിമാ രീതിയിലെ വിശേഷണമാണ് ഉത്തരത്തില്‍.

കുട്ടിയുടെ രസകരമായ ഉത്തര പേപ്പറിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘അല്ലേലും ക്രിയേറ്റി വിറ്റിക്ക് ഇവിടെ യാതൊരു വിലയുമില്ല’ എന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് എത്തുന്നത്.

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 24, 2019 12:35 pm