X

അമ്മ വോട്ട് ചെയ്യവെ കുഞ്ഞിന് കാവലായ ഈ പൊലീസുകാരനാണ് യഥാർത്ഥ ചൗക്കീദാറെന്ന് സോഷ്യൽ മീഡിയ

ആരാണ് യഥാർത്ഥ ‘ചാക്കിദാർ’ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ആരായിരിക്കണം, എങ്ങനെയായിരിക്കണം യഥാർത്ഥ ‘കാവൽക്കാരൻ’ എന്ന് ഈ ചിത്രം നിങ്ങൾക്ക് വെളിപ്പെടുത്തിത്തരുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു പൊലീസുകാരൻ ഒരു കുഞ്ഞിനെയുമെടുത്ത് നിൽക്കുന്നതാണ് ചിത്രം.

വടകര വെള്ളിയാടുള്ള ഒരു ബൂത്തിൽ നിന്നാണ് ഈ ചിത്രമെടുത്തതെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കുഞ്ഞിന്റെ അമ്മ വോട്ട് ചെയ്യാൻ പോയിരിക്കുകയാണ്. സുരക്ഷിതമായ കൈകളിലേൽപ്പിച്ച്. പൊലീസുകാരന്റെ ഈ കാത്തുനിൽപ്പാണ് ഇപ്പോൾ ആഘോഷമായിരിക്കുന്നത്.

Related Post
Leave a Comment