X

സിഗ്നല്‍ തെറ്റിച്ചതിന് ഫൈന്‍ ഈടാക്കില്ല; വിക്രം ലാന്‍ഡറിനോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നാഗ്പൂര്‍ പോലീസ്

പലരും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ നിരാശയും സങ്കടവും പങ്കു വെച്ചിട്ടുമുണ്ട്.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് എല്ലാവരിലും വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. പലരും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ നിരാശയും സങ്കടവും പങ്കു വെച്ചിട്ടുമുണ്ട്. ഇപ്പോഴിതാ നാഗ്പൂര്‍ പോലീസിന്റെ വളരെ രസകരമായൊരു കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

പ്രിയപ്പെട്ട വിക്രം ദയവുചെയ്ത് പ്രതികരിക്കൂ…സിഗ്നല്‍ തെറ്റിച്ചതിന്റെ പേരില്‍ ഞങ്ങള്‍ നിന്നില്‍ നിന്നും ഫൈന്‍ ഈടാക്കില്ല. ഇതാണ് നാഗ്പൂര്‍ പോലീസിന്റെ ട്വിറ്റര്‍ പോസ്റ്റ്.

ചന്ദ്രയാന്‍ 2 മിഷനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയപ്പോള്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ലാന്‍ഡര്‍ ചെരിഞ്ഞുവീണ നിലയിലാണെന്നും ഐഎസ്ആര്‍ഒ പറയുന്നു. ലാന്‍ഡറുമായുള്ള വാര്‍ത്ത വിനിമയബന്ധം പുന: സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.

അടുത്ത 14 ദിവസത്തേക്ക് കൂടി വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം തുടരുമെന്നായിരുന്നു കെ ശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സമയം വൈകുംതോറും അത്തരമൊരു ആശയവിനിമയത്തിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വിക്രമിന് ഇപ്പോഴും ഊര്‍ജം ഉത്പാദിപ്പിക്കാനാകുമെന്നും അതിനാല്‍ തന്നെ വിക്രം പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

Read More :ചന്ദ്രയാന്‍ 2: ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ വീണത് ചെരിഞ്ഞ്, പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ