X

അഴുക്ക് ചാലില്‍ വീണുപോകുമായിരുന്നു ആ പൂച്ചക്കുഞ്ഞ്; വീല്‍ച്ചെയറില്‍നിന്ന് ഇറങ്ങി വന്നാണ് അബു അതിനെ രക്ഷപ്പെടുത്തിയത്-വീഡിയോ

കൃത്രിമ കാലുകളില്‍ നില്‍ക്കുന്ന അബുവിന്റെ സൂഹൃത്തിനും അതിനെ രക്ഷിക്കാന്‍ കഴിയുകയില്ലായിരുന്നു.

ചിലര്‍ അങ്ങനെയാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തിയും സഹജീവികളെ രക്ഷിക്കും. ആ സമയം തനിക്കെന്തെങ്കിലും പരിമിതികള്‍ ഉണ്ടോ എന്നുപോലും പലരും ശ്രദ്ധിക്കുകയില്ല.

ഇത്തരത്തില്‍ മലേഷ്യക്കാരനായ ഒരു യുവാവിന്റെ വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വികലാംഗര്‍ക്കായി നടത്തുന്ന ഒളിമ്പിക്‌സിലെ താരമായ അബു ഫാത്തിയത്ത്‌റഹ്മ എന്നയാള്‍ അഴുക്ക് ചാലില്‍നിന്ന് ഒരു പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടുന്നത്. വീഡിയോ പകര്‍ത്തിയത് അബുവിന്റെ വികലാംഗനായ മറ്റൊരു സുഹൃത്താണ്. രണ്ടും പേരും സ്‌പോഴ്‌സ് പരിശീലനത്തിനായി പോവുന്ന വഴിയിലായിരുന്നു പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ആഴമുള്ള അഴുക്ക് ചാലിലായിരുന്നു പൂച്ചക്കുഞ്ഞ് അകപ്പെട്ടിരുന്നത്. അബുവിന് അവിടേക്കെത്തേണ്ട വഴിയും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു.

താന്‍ വില്‍ച്ചെയറിലാണെങ്കിലും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാതിരിക്കാന്‍ അബുവിന് കഴിഞ്ഞില്ല. തന്റെ വില്‍ച്ചെയര്‍ റോഡില്‍ നിര്‍ത്തി മുട്ടിലിഴഞ്ഞു ചെന്നാണ് അബു പൂച്ചക്കുഞ്ഞിനെ രക്ഷിച്ചത്. ചാലിലേക്കിറങ്ങേണ്ട വഴി കുത്തനെയുള്ളതായിരുന്നു. ഒന്ന് പാളിപ്പോയാല്‍ ചാലില്‍ വീഴും എന്ന അവസ്ഥ. ആഴമുള്ള ചാലിലേക്ക് കുനിഞ്ഞ് പൂച്ചക്കുഞ്ഞിനെ എടുക്കുമ്പോള്‍ അപകടം പറ്റാനുള്ള സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും മറികടക്കാന്‍ തന്റെ ജാഗ്രതയും, സൂക്ഷ്മതയുംകൊണ്ട് അബുവിന് സാധിച്ചു.

അഴുക്ക് ചാലിലേക്ക് വീഴാതിരിക്കാന്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു പൂച്ചക്കുട്ടി. നിസഹായമായ സാഹചര്യത്തില്‍ അതിനെ ഉപേക്ഷിക്കാന്‍ മനസ് വന്നില്ലെന്നാണ് അബു പറയുന്നത്. കൃത്രിമ കാലുകളില്‍ നില്‍ക്കുന്ന അബുവിന്റെ സൂഹൃത്തിനും അതിനെ രക്ഷിക്കാന്‍ കഴിയുകയില്ലായിരുന്നു.

കവളപ്പാറയ്ക്ക് തൊട്ടുമുമ്പ് ഉരുള്‍പൊട്ടി ഇല്ലാതായ പാതാര്‍ അങ്ങാടിയിലെ 20 ഓളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയത് 12കാരന്റെ ‘കുരുത്തക്കേട്’

Related Post
Leave a Comment