X

സെക്‌സി ദുര്‍ഗ എപ്പോഴാണ് ബോളിവുഡ് സിനിമയായത്? ആന്റി ഹിന്ദു അജണ്ട ഓഫ് ബോളീവുഡ് ഹാഷ്ടാഗില്‍ സനല്‍കുമാര്‍ ചിത്രവും

പികെ, ഒഎംജി തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങിയ ദിവസം മുതല്‍ ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കുന്നുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്

ട്വിറ്ററില്‍ ഇപ്പോള്‍ ഒരു പുതിയ ഹാഷ്ടാഗ് കാമ്പെയ്‌നിംഗ് ആരംഭിച്ചിരിക്കുകയാണ്. #AntiHinduAgendaOfBollywood എന്ന കാമ്പെയ്‌നിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഹിന്ദുത്വ മത താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുള്ള സിനിമകളും സിനമാപ്രവര്‍ത്തകരെയും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ കാമ്പെയ്‌നിംഗ്. അതേസമയം എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു കാമ്പെയ്‌നിംഗ് ആരംഭിച്ചിരിക്കുന്നതെന്നോ എന്താണ് ഇതിന്റെ ലക്ഷ്യമെന്നോ വ്യക്തമല്ല.

ആസ്മ രോഗമുള്ളവരെ കണക്കിലെടുത്ത് ദീപാവലിയ്ക്ക് പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ ദീപിക പദുകോണിനെതിരെ തിരിയുന്ന ഈ കാമ്പെയ്ന്‍ നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുന്ന ബോളിവുഡിനെ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു. ഹിന്ദി സിനിമകളിലെ അശ്ലീല പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. സിനിമ കാണുന്നത് നിര്‍ത്തിയിട്ട് ആത്മീയ പ്രഭാഷണങ്ങള്‍ കണ്ടും കേട്ടും ആരോഗ്യകരമായ ജീവിതരീതി സൃഷ്ടിക്കണമെന്നാണ് മറ്റുചിലരുടെ ആവശ്യം.

പികെ, ഒഎംജി തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങിയ ദിവസം മുതല്‍ ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കുന്നുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ ലഹരി ഉപയോഗം കൂടുന്നതിന്റെയും ബന്ധങ്ങള്‍ തകരുന്നതിന്റെയുമെല്ലാം കുറ്റം ഈ കാമ്പെയ്‌നിംഗില്‍ ബോളിവുഡിനാണ്. ബോളീവുഡ് ഹിന്ദു സന്യാസിമാരെ അപമാനിക്കുന്നുവെന്നും അപകര്‍ഷതയുള്ള നിറക്കാരായി ചിത്രീകരിക്കുന്നുവെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. സ്‌നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് മറ്റൊരു പരാതി.

അതേസമയം 2017ല്‍ പുറത്തിറങ്ങിയ മലയാള സിനിമയായ സെക്‌സി ദുര്‍ഗയെയും ഈ കാമ്പെയ്‌നിംഗിന്റെ ഭാഗമാക്കിയിട്ടുണ്ട്. ‘ബോളിവുഡിലെ ചില പേരുകള്‍ നോക്കൂ’ എന്ന് പറഞ്ഞാണ് സെക്‌സി ദുര്‍ഗയുടെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റില്‍ 2013ല്‍ ഇറങ്ങിയ രാം ലീല, 2017ലെ സെക്‌സി ദുര്‍ഗ, 2012ലെ സെക്‌സി രാധ എന്നീ ചിത്രങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്. റോട്ടര്‍ഡാം ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സെക്‌സി ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്ന പേര് വിവാദമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ എസ് ദുര്‍ഗ എന്ന് മാറ്റിയിരുന്നു.

 

also read:ചുരം കയറിയത് 66 ലോഡുകള്‍, 15 ലോഡ് സാധനങ്ങള്‍ ഇനിയും അയക്കാനുണ്ട്, കൈ മെയ് മറന്ന് ഒരു ‘മേയര്‍ ബ്രോ’യും 2800 വൊളണ്ടിയര്‍മാരും; ‘ഈയാ ഹുവാ ട്രിവാന്‍ഡ്രം…’

This post was last modified on August 16, 2019 4:38 pm