X

ബോറിസ് ജോണ്‍സണ് അഭിനന്ദനവുമായെത്തിയ ട്രംപിന്റെ മകള്‍ക്ക് അക്ഷരത്തെറ്റ്; കളിയാക്കി സോഷ്യല്‍ മീഡിയ

കിങ്ഡം ആണോ കിങ്സ്റ്റണ്‍ ആണോ എന്നു ചോദിച്ചുകൊണ്ടാണ് പലരും എത്തിയത്

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോണ്‍സണ് അഭിനന്ദനവുമായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ ട്വീറ്റില്‍ അക്ഷര പിശക് . ‘യുണൈറ്റഡ് കിങ്സ്റ്റണ്‍ന്റെ പ്രധാനമന്ത്രിയായതിന് ബോറിസ് ജോണ്‍സണ് അഭിനന്ദനങ്ങള്‍’ എന്നാണ് ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചത്. കിങ്ഡം എന്നതിനു പകരം കിങ്സ്റ്റണ്‍ എന്നായിരുന്നു ഇവാന്‍ക കുറിച്ചത്.

ട്വീറ്റിനു പിന്നാലെ അതിലെ അക്ഷരത്തെറ്റിനെ കളിയാക്കി നിരവധിപേരെത്തി. കിങ്ഡം ആണോ കിങ്സ്റ്റണ്‍ ആണോ എന്നു ചോദിച്ചുകൊണ്ടാണ് പലരും എത്തിയത്. ഇതിനെ തുടര്‍ന്ന് ഇവാന്‍ക ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും അക്ഷരപ്പിശക് തിരുത്തി പുതിയ അഭിനന്ദനം ട്വീറ്റ് ചെയ്യുകയും ചെയ്തു.

This post was last modified on July 24, 2019 9:09 am

Related Post
Leave a Comment