അമ്മയെ അച്ഛന്‍ തല്ലുന്നത് കണ്ടു സഹിക്കാനാവാതെ ഒന്നര കിലോമീറ്ററോളം ഓടി പോലീസില്‍ വിവരമറിയിച്ച് എട്ടു വയസ്സുകാരന്‍. ഉത്തര്‍ പ്രദേശിലെ സന്ത് നഗറിലാണ് സംഭവം. മുഷ്താക്ക് എന്ന ബാലനാണ് ഒന്നര കിലോമീറ്ററോളം ഓടി അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്ന വിവരം പോലീസില്‍ അറിയിക്കാനുള്ള ധൈര്യം കാണിച്ചത്.
പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ അറിയിക്കുകയും അത് പിതാവിന്റെ അറസ്റ്റിലേക്ക് കടക്കുകയും ചെയ്തു. യു.പി പോലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്തത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും അവ പോലീസില്‍ അറിയിക്കാനും സാധിക്കുമെന്നുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്ന എന്ന കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. നിരവധി പേരാണ് കുട്ടിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും ട്വീറ്റ് ഷെയര്‍ ചെയ്തുമെത്തിയത്.
This post was last modified on May 2, 2019 7:24 pm
Leave a Comment