മണിപ്പൂര്‍ സര്‍ക്കാരിന്റെ ‘ഗ്രീന്‍ മണിപ്പൂര്‍ മിഷന്റെ’ ബ്രാന്‍ഡ് അമ്പാസിഡറാണ് ഇലാങ്ബാം വാലന്റീന ദേവി എന്ന ഒമ്പത് വയസുകാരി. ഇലാങ്ബാം വീടിനടുത്തുള്ള പുഴയുടെ കരയില്‍ രണ്ട് ഗുല്‍മോഹര്‍ മരങ്ങള്‍ നട്ടുപിടിച്ചിരുന്നു. ഇത് മുറിച്ച് മാറ്റിയതിന്റെ പേരില്‍ ഇലാംങ്ബാം സങ്കടത്തോടെ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഞ്ചാംക്ലാസുകാരിയായ ഇലാങ്ബാം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മരതൈകള്‍ നട്ടത്. ഈ നാല് വര്‍ഷത്തിനിടയില്‍ എല്ലാ ദിവസവും ഇലാങ്ബാം മരതൈകളെ പരിപാലിച്ചിരുന്നു. പുഴയോടുചേര്‍ന്നുള്ള റോഡിന് വീതികൂട്ടുന്നതിനിടയിലാണ് ഈ മരങ്ങള്‍ മുറിച്ച് മാറ്റപ്പെട്ടത്. ഇതറിഞ്ഞ ഇലാങ്ബാം പൊട്ടിക്കരയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ഇലാങ്ബയെ ആശ്വസിപ്പിക്കുകയും. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ മിഷന്റെ ഗ്രാന്റ് അമ്പാസിഡറായി നിയമിക്കുകയും ചെയ്തു.
വനംവകുപ്പ് ഈ റോഡിന്റെ ഇരുവശവും 20 ഗുല്‍മോഹര്‍ തൈകള്‍ നടാന്‍ തീരുമാനിച്ചു. ഈ പ്രദേശത്തെ പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മ റോഡിനിരുവശവും ആയിരം മരതൈകള്‍ നടാന്‍ ഒരുങ്ങുകയാണ്.
ഡോ ഷംനാദ് ബഷീര്‍, സാമൂഹ്യ നീതിയ്ക്ക് നിയമ വഴി തെരഞ്ഞെടുത്ത പോരാളി
Leave a Comment