X

ഞാന്‍ അമേരിക്കന്‍ പെണ്ണാണ്, മലയാളം പഠിക്കുകയാണ്; ഇതാ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങി ഏലിക്കുട്ടി

അമേരിക്കക്കാരിയായ എലീസയുടെ ഏലി കുട്ടി എന്ന ഇന്‍സ്റ്റാ ഗ്രാം പേജാണ് ഇപ്പോള്‍ മലയാളം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്

എല്ലാവരും ഇംഗ്ലീഷ് പഠിക്കാനായി നടക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ഇന്‍സ്റ്റാ ഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കക്കാരി. അമേരിക്കക്കാരിയായ എലീസയുടെ ഏലി കുട്ടി എന്ന ഇന്‍സ്റ്റാ ഗ്രാം പേജാണ് ഇപ്പോള്‍ മലയാളം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ‘ഞാന്‍ ഒരു അമേരിക്കന്‍ പെണ്ണാണ്, മലയാളം പഠിക്കുകയാണ്, നമ്മള്‍ക്കു ഒന്നിച്ച് സംസാരിക്കാം’ എന്നാണ് ഏലിക്കുട്ടിയുടെ ഇന്‍സ്റ്റാ ഗ്രാമില്‍ വിവരിക്കുന്നത് തന്നെ.

കഴിഞ്ഞ ഒരു വര്‍ഷമായി ഏലിക്കുട്ടി മലയാളം പഠിക്കുന്ന തിരക്കിലാണ്. വാക്കുകളും ഉച്ചാരണവും പഠിപ്പിക്കാന്‍ ചിത്രങ്ങളുടെ സഹായത്തോടെയുള്ള പോസ്റ്ററുകള്‍ ശ്രദ്ധേയമാണ്. ന്യൂമെക്‌സിക്കോയില്‍ നിന്ന് അദ്ധ്യാപനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എലീസ നാലുവര്‍ഷമായി ദുബായിയിലെ അജ്മാന്‍ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകയാണ്.

എലീസയ്ക്ക് മറ്റൊരു ബന്ധം കൂടിയുണ്ട് മലയാളിയോടും കേരളത്തിനോടും. കൊച്ചി കണ്ടനാട്ട് വീട്ടില്‍ അര്‍ജുനെയാണ് എലിസ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. പിന്നീട് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായിരിക്കുകയാണ്.

Read More : ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി