മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ പരാമര്‍ശവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ‘ഗെയിം ചേഞ്ചര്‍’ എന്ന അഫ്രീദിയുടെ ആത്മകഥയിലാണ് ഗംഭീര്‍ വ്യക്തിത്വം ഇല്ലാത്ത മനുഷ്യനാണെന്ന പരാമര്‍ശം. ഇന്നലെയാണ് അഫ്രീദിയുടെ ആത്മകഥ റിലീസ് ചെയ്തത്.
‘ചില വിരോധങ്ങള്‍ വ്യക്തിപരമാണ്, ചിലത് നമ്മുടെ പ്രൊഫഷനുമായി ബന്ധപ്പെട്ടതും. എടുത്ത് പറയേണ്ടത് ഗൗതം ഗംഭീറിന്റെ കാര്യമാണ്. പാവം ഗംഭീര്‍. ഒരു വ്യക്തിത്വം ഇല്ലാത്ത ആളാണ് അദ്ദേഹം. ക്രിക്കറ്റ് എന്ന വലിയ സംഭവത്തിലെ ഒരു കഥാപാത്രമാണ് ഗംഭീര്‍. വലിയ റെക്കോര്‍ഡുകളൊന്നും അദ്ദേഹത്തിനില്ല. ഉള്ളത് കുറച്ചു മനോഭാവത്തിന്റെ പ്രശ്‌നങ്ങളാണ്’ എന്നായിരുന്നു തന്റെ ആത്മകഥയില്‍ അഫ്രീദി ഗംഭീറിനെ കുറിച്ച് നടത്തിയ പരാമര്‍ശം.
കറാച്ചിയില്‍ ഇത്തരത്തിലുള്ള ആളുകളെ ‘സാര്യന്‍’ എന്നാണ് വിളിക്കുന്നതെന്നും സന്തോഷിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഗംഭീര്‍ അത്തരത്തില്‍ ഒരാള്‍ ആയിരുന്നില്ലെന്നും അഫ്രീദി ആത്മകഥയില്‍ പറയുന്നു.
Read More : മലബാറിന്റെ ഭാഗധേയം നിര്‍ണയിച്ച അറയ്ക്കല്‍ സ്വരൂപം: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ചരിത്രം
Leave a Comment