താരങ്ങളെ കുറിച്ചു നിരവധി വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും കൊന്നു കളയും. അത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്തയിലെ ഇരയാണ് മുന്‍ ബോളിവുഡ് താരസുന്ദരി മുംതാസ്. മുംതാസ് മരിച്ചെന്ന വാര്‍ത്തകളായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.
സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കോമല്‍ നാഹ്തയാണ് മുംതാസ് മരിച്ചെന്ന വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്തത്. നാഹ്തയുടെ ട്വീറ്റ് പിന്നീട് ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ എത്തിയതോടെ മുംതാസ് മരിച്ചിട്ടില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിലാപ് സാവേരി.
‘കേട്ട വാര്‍ത്ത ശരിയല്ല. മുംതാസ് ആന്റി പൂര്‍ണ്ണ ആരോഗ്യവതിയായി ജീവിച്ചിരിപ്പുണ്ട്. ഇപ്പോള്‍ അവരുമായും അവരുടെ ബന്ധുവുമായും സംസാരിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹമേ അവര്‍ക്കുള്ളൂ’ എന്നായിരുന്നു മിലാപ് സവേരിയുടെ ട്വീറ്റ്.
മിലാപ് സവേരി ട്വീറ്റ് ചെയ്തതോടെ കോമല്‍ നാഹ്ത തന്റെ ആദ്യ ട്വീറ്റിനു ക്ഷമാപണവുമായി എത്തുകയും ചെയ്തു.
This post was last modified on May 4, 2019 5:33 pm
Leave a Comment