X

നടുറോഡില്‍ ഇരപിടിക്കാനിറങ്ങി മുതലകള്‍; വഡോദരയിൽ നിന്നുള്ള വെള്ളപ്പൊക്ക ദൃശ്യങ്ങൾ / വീഡിയോ

മുതലകൾ നീന്തി നടക്കുന്ന രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കനത്ത മഴ തുടരുന്നതിനിടെ വെള്ളപ്പൊക്ക ദുരിതത്തിൽ വലഞ്ഞ് വഡോദര. വലിയ വെള്ളക്കെട്ടുകൾ നഗരത്തില്‍ രൂപപ്പെട്ടതോടെ ജനജീവിതം ദുഃസ്സഹമായ അവസ്ഥയിലാണ്. ഇതിന് പുറമെ  ജനവാസ മേഖലകളിലേക്ക് നീന്തിയ മുതലകളും  ഭീഷണി ഉയർത്തുന്നു.

വഡോദരയിൽ നിന്നുള്ള ദൃശ്യങ്ങൽ നവ മാധ്യമങ്ങളിലൂടെയാണ് അദ്യം  പുറത്ത് വന്നത്. തുടര്‍ച്ചയായി മഴ കനത്തതോടെ വഡോദര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളം ഉയരുകയും ജനങ്ങൾ വീടുകളുടെ ടെറസുകളിലും കെട്ടിടങ്ങളിലും അഭയം പ്രാപിക്കുകയം ചെയ്ത അവസ്ഥയിലാണ് മേഖലയിൽ മുതലകൾ പ്രത്യക്ഷപ്പെട്ടത്. മുതലകൾ നീന്തി നടക്കുന്ന രണ്ട് വീഡിയോകളാണ് ഇതിനോടകം പ്രചരിക്കുന്നത്.

ഇതിനിൽ ഒന്നിൽ നഗരത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ തെരുവുനായ്ക്കളുടെ അടുത്തേക്ക് പതിയെ നീന്തിയെത്തുന്ന ഒരു മുതലയും ഇതിന്റെ ആക്രമണവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അകോത എന്ന പ്രദേശത്തുനിന്നുള്ളതാണ് രണ്ടാമത്തെ വീഡിയോ. രാത്രിയില്‍ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന മുതലയെയാണ് ഈ ദൃശ്യത്തിലുള്ളത്. നഗരത്തിൽ മുതലകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങളിൽ ഭീതിയും ഉടലെടുത്തിട്ടുണ്ട്.

വഡോദരയില്‍ നേരത്തെ വരള്‍ച്ചാ സമയത്തും നിരവധി മുതലകള്‍ വീടുകളിലേക്ക് എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തടാകങ്ങളിലെ വെള്ളം വറ്റിയതോടെയായിരുന്നു മുതലകൾ അന്ന് കരയിലേക്ക് കയറിയത്.

This post was last modified on August 1, 2019 7:12 pm