X

സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്തില്ല, ഭാര്യയെ അടിച്ച് അവശയാക്കി തല മൊട്ടയടിച്ച ഭര്‍ത്താവ്

പൈപ്പ് കൊണ്ട് അടിച്ചു. നഗ്നയാക്കി തൂക്കിലേറ്റുമെന്നു ഭീക്ഷണി

സുഹ്യത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാത്തതിനു ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. അസ്മ അസീസ് എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് മിയാന്‍ ഫൈസലിന്റെ ക്രൂര പീഡനങ്ങള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഫൈസലിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ അസ്മ നൃത്തം ചെയ്യാനും മദ്യപിക്കാനുമായിരുന്നു ആവശ്യം. എന്നാല്‍ അത് നിരസിച്ചതോടെയാണ് ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിനു ഇരയാകേണ്ടി വന്നത്. ജോലിക്കാരുടെ സഹായത്തോടെ ഫൈസല്‍ അസ്മയുടെ മുടി മുഴുവന്‍ വടിച്ചു കളയുകയും മര്‍ദ്ദിക്കുകയും ചെയ്തു.

‘എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ തന്നെ പിടിച്ചു വയ്ക്കുകയും ഫൈസല്‍ മുടി പൂര്‍ണ്ണമായും വടിച്ചു കളയുകയും ചെയ്തു. പൈപ്പ് കൊണ്ട് അടിച്ചു. നഗ്നയാക്കി തൂക്കിലേറ്റുമെന്നു ഭീക്ഷണി’ ഭര്‍ത്താവിന്റെ ക്രൂരതയെ കുറിച്ച് അസ്മയുടെ വിശദീകരണം ഇങ്ങനെ. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അസ്മ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ എത്തിയ വീഡിയോയിലൂടെയാണ് അസ്മയുടെ അവസ്ഥ പുറംലോകം അറിയുന്നത്.

അവിടെ നിന്നും രക്ഷപ്പെട്ട വിവരവും അസ്മ വീഡിയോയില്‍ പറയുന്നുണ്ട്. 4 വര്‍ഷമായി ഇരുവരും വിവാഹിതരായത്. എന്നാല്‍ 6 മാസ കൊണ്ടാണ് ഫൈസലിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതെന്നു അസ്മ പറയുന്നു. മദ്യപിച്ചു വരികയും
സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ച് സല്‍ക്കരിക്കുകയും പതിവായിരുന്നു.അസ്മയുടെ വീഡിയോ ആഭ്യന്തര മന്ത്രി ഷിഹ്രയാന്‍ ഖാന്‍ അഫ്രീദിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫൈസലിനെതിരെ നടപടികള്‍ എടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കി. വൈദ്യ പരിശോധനയില്‍ അസ്മയുടെ ശരീരത്ത് മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ഫൈസലിനെയും സഹായി അലിയേയും പോലീസ് അറസ്റ്റു ചെയ്തു.

കോടതി ഇവരെ നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിനു മുന്‍പ് തന്റെ ഭാഗവും കേള്‍ക്കണമെന്നാണ് ഫൈസല്‍ പറയുന്നത്. അസ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീക്ഷണികള്‍ ഉയരുന്നുണ്ടെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകള്‍കളുടെ സംരക്ഷണത്തിനായി ആനംസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

Read More : ഗുജറാത്തില്‍ നിന്ന് മൂന്ന് പതിറ്റാണ്ടിനിടയില്‍ ലോക്‌സഭയിലെത്തിയത് ഒരു മുസ്ലീം; കാല്‍നൂറ്റാണ്ടായി മുസ്ലീങ്ങളെ തെരഞ്ഞെടുക്കാത്ത ഏഴ് സംസ്ഥാനങ്ങള്‍ 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”