X

റോഡിലെ സിഗ് സാഗ് ലൈനുകൾ സൂക്ഷിക്കുക; ഇതൊരു മുന്നറിയിപ്പാണ്

തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്.

കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനാല്‍ ജനങ്ങള്‍ക്കായുള്ള പല നിര്‍ദ്ദേശങ്ങളും ഇവര്‍ ഫേസ്ബുക്ക് പേജിലൂടെ നല്‍കാറുണ്ട്. ഇപ്പോഴിതാ റോഡ് സേഫ്റ്റിയുടെ പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. സിഗ് സാഗ് ലൈനുകള്‍ എന്താണെന്നുള്ള ആളുകളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായാണ് കേരള പോലീസിന്റെ  പുതിയ പോസ്റ്റ്.

പോസ്റ്റ് വായിക്കാം,

നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്?

അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.

റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

Read More :മാധ്യമപ്രവർത്തകര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം: ഭീഷണി അരുതെന്ന് അറ്റോര്‍ണി ജനറലിനോട് എഡിറ്റേഴ്സ് ഗിൽഡ്