X

കുഞ്ഞിന്റെ പേര്; ക്ലൂ നല്‍കി ചാക്കോച്ചന്‍

സംവിധായകന്‍ രഞ്ജിത് ശങ്കര്‍ IKB മതിയെന്നു കമന്റ് ഇട്ടതോടെ ഇമ്മാനുവല്‍ ആണെന്നാണ് ചിലരുടെ അഭിപ്രായം.

ഈ അടുത്തിടയ്ക്കാണ് മലയാളികളുടെ ചോക്ലേറ്റ് നായകന് ഒരു കുഞ്ഞു പിറക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. കുഞ്ഞിനിടുന്ന പേരിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

കുഞ്ഞിന്റെ പേരിനെ കുറിച്ച് ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയ്ക്ക് കാരണം. ‘BK/IBK ?’ എന്നാണ് പോസ്റ്റിട്ടിരിക്കുന്നത്. കുഞ്ഞിനു ഏത് പേര് നല്‍കണമെന്ന ആശയക്കുഴപ്പത്തിലാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. എന്താണ് ഐ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ IKB മതിയെന്നു കമന്റ് ഇട്ടതോടെ ഇമ്മാനുവല്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

Read More : റിയലിസ്റ്റിക് സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ ഒരുപാട് സന്തോഷം, ​’ജി​ന്ന്’ ത്രില്ലർ സ്വഭാവമുള്ള കോമഡി എന്റർടെയ്നര്‍ ആയിരിക്കും: സിദ്ധാർഥ് ഭരതൻ 

Related Post
Leave a Comment