X

സ്‌ട്രെച്ച് മാര്‍ക്ക് മറക്കാതെ മലൈകയുടെ ചിത്രങ്ങള്‍; പ്രതികരണവുമായി സോഷ്യല്‍മീഡിയ

തന്റെ വെക്കേഷനിടയില്‍ മാല ദ്വീപില്‍ നിന്നും മലൈക പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിമര്‍ശനത്തിനും പുകഴ്ത്തലിനും ഇടയായിരിക്കുന്നത്

ബോളിവുഡ് സുന്ദരി മലൈക അറോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. വര്‍ക്ക് ഔട്ട്, ഫോട്ടോഷൂട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറും ഉണ്ട്. അതിനെല്ലാം ആരാധകര്‍ ഏറെയുമാണ്. എന്നാല്‍ ഇപ്പോള്‍ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

തന്റെ വെക്കേഷനിടയില്‍ മാല ദ്വീപില്‍ നിന്നും മലൈക പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിമര്‍ശനത്തിനും പുകഴ്ത്തലിനും ഇടയായിരിക്കുന്നത്. സ്‌ട്രെച്ച് മാര്‍ക്ക് കാണും വിധത്തിലുള്ള ഒരു ചിത്രമാണ് ഇതിനു കാരണം. സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രങ്ങള്‍ എടുത്തതിന് നിരവധി പേര്‍ പരിഹാസവുമായി എത്തിയിട്ടുണ്ട്.

എന്നാല്‍ സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രം പങ്കുവെച്ചതിന് അഭിനന്ദിച്ചും ആളുകള്‍ എത്തുന്നുണ്ട്. മലൈക ഒരു കുഞ്ഞിനു ജന്മം നല്‍കിയിട്ടുള്ള അമ്മയാണ് അതിനാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിച്ചിട്ട് എന്ത് കാര്യമാണുള്ളതെന്നും സ്‌ട്രെച്ച് മാര്‍ക്ക് സ്വാഭാവികമാണെന്നും അതില്‍ നാണിക്കണ്ട കാര്യമില്ലെന്നും തുടങ്ങി നിരവധി പ്രോത്സാഹന കമന്റുകളാണ് എത്തുന്നത്.

Read More : കനത്ത സുരക്ഷാ വലയത്തില്‍ വയനാട്; രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ പുത്തൻ ഉണർവുണ്ടാക്കുമെന്ന് കോൺഗ്രസ് 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”