X

ദുല്‍ഖറിനെ കടത്തി വെട്ടി മമ്മൂട്ടി; പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പങ്കുവെച്ച  ചിത്രങ്ങള്‍ക്കുള്ള മറുപടിയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്

മമ്മൂട്ടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പുതിയ ലുക്കില്‍ ചുള്ളനായാണ് താരം എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് മമ്മൂട്ടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏത് സിനിമയിലെ ലുക്കാണെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

കഴിഞ്ഞദിവസം ദുല്‍ഖര്‍ പങ്കുവെച്ച  ചിത്രങ്ങള്‍ക്കുള്ള മറുപടിയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. തൊപ്പിയും കൂളിങ് ഗ്ലാസ്സും അണിഞ്ഞ് താടി വെച്ച് വിദേശ യാത്രയ്ക്കിടയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

Read More : ഞാന്‍ അനിസ്ലാമികനല്ല, അഞ്ചോ പത്തോ കൊല്ലം മുന്‍പുണ്ടായ അനാചാരമാണ് മുഖാവരണം-ഡോ. ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു