വാഹനഗതാഗതം തടസപ്പെടുത്തി റോഡില്‍ വീണുകിടന്ന മരം വെട്ടി മാറ്റി വഴിയൊരുക്കാന്‍ ഇറങ്ങിയ മിസോറാം നിയസഭ ഡെപ്യൂട്ടി സ്പീക്കര്‍ പു ലാല്റിനാവ്മയുടെ നടപടി ശ്രദ്ധേയാവുകയാണ്. സ്വന്തം മണ്ഡലമായ തുയികാമില് എത്തിയതായിരുന്നു 45കാരനായ ഡെപ്യൂട്ടി സ്പീക്കര്‍. മറ്റാര്‍ക്കും നിര്‍ദ്ദേശം നല്കാന് നില്‍ക്കാതെ മഴുവെടുത്ത് മരം വെട്ടി മാറ്റുന്ന ഡെപ്യൂട്ടി സ്പീക്കറുടെ വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം വൈറലായിട്ടുണ്ട്. എഞ്ചിനിയറാണ് രണ്ട് തവണയായി എംഎല്‍എയായ പു ലാല്റിനാവ്മ. ലളിത ജീവിതം നയിക്കുന്ന ഡെപ്യൂട്ടി സ്പീക്കറുടെ സഞ്ചാരം മിക്കവാറും ബൈക്കിലാണ്.
വീഡിയോ:
This post was last modified on June 1, 2019 3:32 pm