X

ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് കൃഷ്ണ ഭക്തൻ?

വിംബിൾഡൺ 2019 കിരിടനേട്ടത്തിന് ശേഷം സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർ‌ച്ചകളുടെ ഭാഗമാവുകയാണ്. എന്നാൽ ഇത്തവണ വിഷയം ടെന്നീസ് അല്ല. നൊവാക് ജോക്കോവിച്ച് കൃഷ്ണ ഭക്തനാണോ എന്നതാണ്.

ജോക്കോവിച്ച് പങ്കുവച്ച ഫോട്ടോയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. മകനുമൊത്ത് കളിക്കുന്ന 2018 ൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മക്കളായ സ്റ്റീഫനും താരയ്ക്കുമൊപ്പം കുസൃതി പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ പിന്നിലെ ചുവർചിത്രമാണ് ചർച്ചകൾക്ക് ആധാരം. കൃഷ്ണനും രാധികമാകും അടങ്ങുന്ന പെയിന്റിങ്ങാണ് അപ്രീക്ഷിതമായി ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ടായി പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെ കൃഷ്ണ ഭക്തി സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. നിങ്ങൾ കൃഷ്ണ ഭക്തനാണോ എന്ന് നേരിട്ട് ചോദിക്കുകയാണ് പല ആരാധകരും അദ്ദേഹത്തോട്.

ചിത്രം ഇതിനോടകം തന്നെ ഇരുപതിനായിരത്തിലധികം ലൈക്കുകൾ പിന്നിട്ടിട്ടുകഴിഞ്ഞു. കമന്റുകളും നിറ‍യുകയാണ് ഫോട്ടോയ്ക്ക്. ഇന്ത്യൻ ആരാധകരാണ് കൂടുതൽ കമന്റുകളുമായി എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നിലവിലെ ലോക ഒന്നാം നമ്പർ താരമാണ് നൊവാക് ജോക്കോവിച്ച് 4 ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. ഒരു ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ സെർബിയനാണ് ജോക്കോവിച്ച്.

This post was last modified on July 21, 2019 10:33 am