നാലു ഗ്രാന്‍സ്‌ലാം കിരീടങ്ങളും ഒരേ സമയം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞില്ല. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനോട് സെമിഫൈനലില്‍ താരം പരാജയപ്പെട്ടു. സ്‌കോര്‍: 6-2, 3-6, 7-5, 5-7, 7-5. യുഎസ് ഓപ്പണ്‍, വിംബിള്‍ഡന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയിലെല്ലാം നിലവിലെ ജേതാവാണ് ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ജോക്കോവിച്ച്.
സെമിഫൈനലില്‍ ജയത്തോടെ റാഫേല്‍ നദാലുമായി ഡൊമിനിക് തീം ഫൈനലില്‍ ഏറ്റുമുട്ടും. കഴിഞ്ഞ വര്‍ഷവും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാലും ഡൊമിനിക് തീമുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് നേരിട്ടുള്ള സെറ്റുകള്‍ക്കു തീമിനെ പരാജയപ്പെടുത്തിയ നദാല്‍ 11ാം തവണയും കിരീടം ചൂടി.
Leave a Comment