കലാഭവൻ ഷാജോൺ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിട്ടു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായെത്തുന്നത്.
പൊള്ളാച്ചിയിയും എറണാകുളവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഒരു ആക്ഷൻ കോമഡിചിത്രമായിട്ടാണ് ‘ബ്രദേഴ്സ് ഡേ’ ഒരുങ്ങുന്നത്. വിജയരാഘവൻ, ധർമ്മജൻ ബോൾഗാട്ടി, കോട്ടയം നസീർ,തമിഴ് നടൻ സച്ചിൻ എന്നിവർ മാറ്റ് പ്രധാന കഥാപാതരങ്ങളെ അവതരിപ്പിക്കും. ഛായാഗ്രഹണം ജിത്തു ദാമോദർ, ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സാണ് സംഗീത സംവിധാനം, എഡിറ്റിംഗ് അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കോപ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ചിത്രം ഓണം റിലീസായി തീയേറ്ററിൽ എത്തും.
This post was last modified on July 21, 2019 10:53 am
Leave a Comment