X

നടിയെ ആക്രമിച്ച കേസില്‍ നിലപാടെടുക്കാത്ത ഇന്നസെന്റിന് വോട്ട് കിട്ടുമോയെന്നതല്ല, പ്രശ്‌നം ധാര്‍മ്മികതയാണ്: എന്‍എസ് മാധവന്‍

ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കില്ലെന്ന വാര്‍ത്ത ശക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മത്സര സാധ്യത വീണ്ടും ഉയര്‍ന്നു വന്നത്

ചാലക്കുടിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കെതിരെ നിപാടെടുക്കാത്ത ഇന്നസെന്റിന് വോട്ട് കിട്ടുമോയെന്നല്ല, പ്രശ്‌നം ധാര്‍മ്മികതയാണെന്നാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കില്ലെന്ന വാര്‍ത്ത ശക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മത്സര സാധ്യത വീണ്ടും ഉയര്‍ന്നു വന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും മണ്ഡലത്തില്‍ ഇന്നസെന്റിനെതിരായ വികാരം നിലനില്‍ക്കുന്നതും കണക്കിലെടുത്താണ് ഇന്നസെന്റിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ജയിച്ച് പോയതിന് ശേഷം ഇന്നസെന്റ് മണ്ഡലത്തിലെ ഒരു കാര്യങ്ങളിലും സജീവമായിരുന്നില്ലെന്നാണ് പരാതി. എന്‍എസ് മാധവന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം താഴെ

ഇന്നസെന്റ് വീണ്ടും സ്ഥാനാര്‍ത്ഥി? നടിയെ ആക്രമിച്ചതിന് ശേഷം നടന്ന എഎംഎംഎ മീറ്റിങ്ങുകളില്‍ അന്നത്തെ പ്രസിഡന്റായ അദ്ദേഹം പ്രതിക്കെതിരായി നിലപാട് എടുക്കാത്തത് വോട്ടുകളെ ബാധിക്കുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം, ധാര്‍മ്മികത എന്നൊന്നു കൂടിയുണ്ട്.

 

This post was last modified on March 7, 2019 2:28 pm