ആയുധങ്ങളുമായി നില്‍ക്കുന്ന റഷ്യന്‍ പോലീസിനു മുന്നില്‍ റഷ്യന്‍ ഭരണഘടന വായിച്ച് പെണ്‍കുട്ടി. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്റെ സുരക്ഷാ സേനയെ ഭരണഘടനകൊണ്ട് ഒറ്റയ്ക്ക് എതിര്‍ക്കുന്ന ഈ പെണ്‍കുട്ടി റഷ്യന്‍ യുവ ജനാധിപത്യ അനുകൂലവാദികളുടെ പ്രതീകമാണ്. 17 കാരിയായ ഓല്‍ഗ മിസിക്ക് എന്ന ഈ പെണ്‍കുട്ടി ശനിയാഴ്ചയാണ് ഈ ചെറുത്തു നില്‍പ്പ് നടത്തിയത്.
|
റഷ്യന്‍ പ്രസിഡന്റിന്റെ സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നായി മാറിയ ഈ പെണ്‍കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് ചിത്രം ഷെയര്‍ ചെയ്യുകയും പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്.
ഞങ്ങള്‍ നിരായുധരും, സമാധാനപരമായി ലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്നും പോലീസിനെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയായിണ്‌തെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. സപ്റ്റംബറില്‍ നടക്കുന്ന മോസ്‌കൊ സിറ്റി ഡ്യൂമ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരെ വിലക്കിയതിനെതിരെ പ്രകടനവുമായി ഇവര്‍ ഈ ആഴ്ച തെരുവില്‍ ഇറങ്ങിയിരുന്നു. റഷ്യയില്‍ രാഷ്ട്രീയ സ്വാതന്ത്രത്തിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഓല്‍ഗയും സംഘവും റാലി നടത്തിയത്.
Read More : പ്രണയത്തിന് ഇന്ത്യയെന്നോ പാക്കിസ്ഥാനെന്നോ ഇല്ല; സ്വവര്‍ഗ പ്രണയകഥ വിളിച്ചുപറഞ്ഞ് ഈ ചിത്രങ്ങള്‍
This post was last modified on August 1, 2019 9:13 pm
Leave a Comment