X

വിമാനത്തില്‍ അഭിനന്ദന്റെ മാതാപിതാക്കള്‍; ആദരവ് അര്‍പ്പിച്ച്‌ സഹയാത്രികര്‍/ വീഡിയോ

പാകിസ്ഥാന്‍ മോചിപ്പിക്കുന്ന മകനെ സ്വീകരിക്കാന്‍ വാഗ അതിര്‍ത്തിയില്‍ അഭിനന്ദിന്റെ കുടുംബവും ഉണ്ടാകും

വിങ് കമാന്‍ഡര്‍ അഭിനന്ദനെ വര്‍ധമനെ വിട്ടയക്കുമെന്നുള്ള പാകിസ്ഥാന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ചെന്നെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച അഭിനന്ദിന്റെ കുടുംബത്തിന് ആദരവും കൈയ്യടിയും നല്‍കി ഫെളൈറ്റിലെ സഹയാത്രികര്‍. അഭിനന്ദിന്റെ മാതാപിതാക്കളെ കൈയ്യടികളോടു കൂടി സ്വാഗതം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈഴലാകുന്നത്.

ഫ്‌ളൈറ്റിലെ സീറ്റിലേക്കു പോകുന്ന അഭിനന്ദിന്റെ മാതാപിതാക്കളായ മുന്‍ എയര്‍ മാര്‍ഷല്‍ വര്‍ധമാനെയും ,ഡോ.ശോഭ വര്‍ധമാനെയും ആര്‍പ്പു വിളി്ച്ചും കൈയ്യടിച്ചും ഒപ്പം നിന്നു ഫോട്ടോ എടുത്തുമാണ് സഹയാത്രികര്‍ സ്വീകരിച്ചത്. അവരുടെ മകന്‍ അഭിനന്ദന്‍ അദ്ദേഹത്തിന്റെ മനക്കരുത്തും, ധൈര്യവും ,ശത്രുക്കളുടെ പിടിയിലായിരുന്നപ്പോള്‍ സ്വന്തം രാജ്യത്തോടു കാട്ടിയ നീതി എല്ലാം കൊണ്ടും രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങുകയാണ്.

 

അര്‍ദ്ധ രാത്രിയോടു കൂടി ഡല്‍ഹിയിലെത്തിയ അഭിനന്ദിന്റെ കുടുംബം അമൃത്സറിലേക്ക് തിരിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടു കൂടി പാകിസ്ഥാന്‍ മോചിപ്പിക്കുന്ന മകനെ സ്വീകരിക്കാന്‍ വാഗ അതിര്‍ത്തിയില്‍ അഭിനന്ദിന്റെ കുടുംബവും ഉണ്ടാകും.

തലമുറകളായി രാജ്യത്തിനു വേണ്ടി സേവനമനുഷ്ടിക്കുന്ന കുടുംബമാണ് അഭിനന്ദന്റേത്. രണ്ടാം ലോക യുദ്ധകാലത്ത് സേവനമനുഷ്ടിച്ച വ്യോമസേനാംഗമായിരുന്നു അഭിനന്ദിന്റെ മുത്തച്ഛന്‍. പരം വിശിഷ്ട് സേവ തുടങ്ങിയ നിരവധി ബഹുമതികള്‍ ലഭിച്ച വ്്യക്തിയാണ് അഭിനന്ദന്റെ പിതാവ് മുന്‍ എയര്‍ മാര്‍ഷല്‍ എസ്.വര്‍ധമാന്‍.

അഭി ജീവിച്ചിരിപ്പുണ്ട്. പരിക്കുകള്‍ ഇല്ല. അവന്റെ ശബ്ദം ഇപ്പോഴും മനസ്സിലുണ്ട്. ധൈര്യത്തോടെ അവന്‍ സംസാരിക്കുന്നത് നോക്കൂ, അവന്‍ സത്യസന്ധനായ സൈനികനാണ്, ഞങ്ങള്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു… മകനെ കുറിച്ചുള്ള അഭിനന്ദിന്റെ പിതാവിന്റെ വാക്കുകളാണിവ.

ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെയാണ് പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളെ പിന്തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദിന്റെ വിമാനമായ മിഗ് 21-നു നേരെ ആക്രമണമുണ്ടായത്.. തുടര്‍ന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത് അഭിനന്ദന്‍ പാരച്യൂട്ടില്‍ ഇറങ്ങിയത് പാക്ക് അധിനിവേശ കശ്മീരിലായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം പാക്ക് സൈന്യത്തിന്റെ പിടിയിലാകുന്നത്.

This post was last modified on March 1, 2019 12:57 pm

Related Post
Leave a Comment