വായ്പ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിന്റേയും വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂതിന്റേയും വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുംബൈയിലും മറ്റ് നഗരങ്ങളിലുമുള്ള കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പണതട്ടിപ്പ് തടയുന്ന നിയമ പ്രകാരമാണ് (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് – പിഎംഎല്‍എ) ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
വീഡിയോകോണിന് ഐസിഐസിഐ അനുവദിച്ച 1875 കോടി രൂപയുടെ ലോണുമായി ബന്ധപ്പെട്ട് ക്രമക്കേടില്‍ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, അടക്കമുള്ളവര്‍ക്കെതിരെയും കേസുണ്ട്. നേരത്തെ സിബിഐ ഇവരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. വേണുഗോപാല്‍ ദൂതിന്റെ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റിഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സുപ്രീം എനര്‍ജി, ദീപക് കൊച്ചാറിന്റെ നൂപവര്‍ റിനീവബിള്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ച് സിബിഐ എഫ്‌ഐആറില്‍ പറയുന്നു.
This post was last modified on March 1, 2019 1:02 pm
Leave a Comment