X

വിമാനത്തിനുള്ളില്‍ അപ്രതീക്ഷിത അതിഥി; അലറിവിളിച്ച് യാത്രക്കാര്‍-വീഡിയോ

ചിലര്‍ അലറി വിളിച്ചു. മറ്റുചിലര്‍ ബാത്ത്‌റൂമില്‍ കയറി വാതിലടച്ചു.

വിമാനത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് യാത്രക്കാര്‍ ഞെട്ടി. എല്ലാവരും പരക്കംപായാന്‍ തുടങ്ങി. ചിലര്‍ അലറി വിളിച്ചു. മറ്റുചിലര്‍ ബാത്ത്‌റൂമില്‍ കയറി വാതിലടച്ചു.

അപ്രതീക്ഷിതമായി വിമാനത്തിലെത്തിയ ആ അതിഥി മറ്റാരുമല്ല. ഒരു വവ്വാല്‍ ആയിരുന്നു. വവ്വാല്‍ വിമാനത്തിലൂടെ തലങ്ങും വിലങ്ങും പറക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിലെ വിമാനത്തിലാണ് വവ്വാല്‍ കയറിപ്പറ്റിയത്.

വവ്വാല്‍ യാത്രക്കാരുടെ തലക്ക് മുകളിലൂടെ പറക്കുന്നത് വീഡിയോയില്‍ കാണാം. യാത്രക്കാരെ ആദ്യം വവ്വാല്‍ ഭയപ്പെടുത്തിയെങ്കിലും പിന്നീട് രസകരമായിട്ടാണ് ആളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

Also Read: ടെക്സാസിൽ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്പ്പ്, 20 പേർ കൊല്ലപ്പെട്ടു, അക്രമത്തിന് പിന്നിൽ 21 കാരൻ

This post was last modified on August 4, 2019 10:27 am