X

‘ഗോ ബാക് സോണിയ’: കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിന് തമിഴ് നാട്ടിൽ എത്തിയ സോണിയ ഗാന്ധിക്ക് നേരെ ട്വിറ്ററിൽ പ്രതിഷേധം

ഗോ ബാക് സോണിയ, സ്റ്റാച്യു ഓഫ് കറപ്‌ഷൻ തുടങ്ങിയ ഹാഷ് ടാഗുകൾ ഉയർത്തിയാണ് ട്വിറ്ററിൽ പ്രതിഷേധം ഇരമ്പുന്നത്.

ഡി.എം.കെ. ആസ്ഥാനമായ അണ്ണാഅറിവാലയത്തിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനായി തമിഴ് നാട്ടിൽ എത്തിയ കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്ക് നേരെ ട്വിറ്ററിൽ പ്രതിഷേധം. ഇന്ന് വൈകീട്ട് അഞ്ചിനാണ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുക.

ഗോ ബാക് സോണിയ, സ്റ്റാച്യു ഓഫ് കറപ്‌ഷൻ തുടങ്ങിയ ഹാഷ് ടാഗുകൾ ഉയർത്തിയാണ് ട്വിറ്ററിൽ പ്രതിഷേധം ഇരമ്പുന്നത്. നേരത്തെ എൽ ടി ടി ഇ നേതാവ് പ്രഭാകരന്റെ ‘അമ്മ പാർവതി ചികിത്സക്കായി എത്തിയപ്പോൾ അവരെ തിരിച്ചയച്ച അതെ ഡി എം കെ സോണിയ ഗാന്ധിക്ക് ചുകപ്പ് പരവതാനി വിരിക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങളോട് കൂടി മാത്രമാണെന്ന് സാമൂഹ്യ പ്രവർത്തകനും, തമിഴ് കോളമിസ്റ്റുമായ എസ് ജി സൂര്യ ട്വീറ്റ് ചെയ്‌തു.

അതെ സമയം സോണിയ ഗാന്ധിക്ക് നേരെ മാത്രമല്ല തമിഴ് നാടിന് യാതൊരു സംഭാവനയും നൽകാത്ത കരുണാനിധിയുടെ പേരിൽ നിർമിക്കുന്ന പ്രതിമക്ക് നൽകേണ്ട പേര് ‘സ്റ്റാച്യു ഓഫ് കറപ്‌ഷൻ’ ആണെന്ന് വ്യാപകമായി ട്രോളുകളും ട്വിറ്ററിൽ ഉയരുന്നുണ്ട്.

അതെ സമയം ബി.ജെ.പിയ്ക്കെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയ ഡി.എം.കെ . അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വസതിയിലെത്തി സോണിയയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. രജനികാന്തിനെ കൂടാതെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസനെയും ക്ഷണിച്ചിട്ടുണ്. കമൽഹാസൻ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരും കരുണാനിധിയുമായി അടുപ്പം പുലർത്തിയിരുന്നവരാണ്. മറീനയിൽ കരുണാനിധിയ്ക്ക് അന്തിമ വിശ്രമ സ്ഥലം അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തപ്പോൾ ഇതിനെതിരേ രജനിയും കമലും രംഗത്തെത്തിയിരുന്നു..

എന്നാൽ ട്വിറ്ററിലെ പ്രതിഷേധങ്ങൾ ബി ജെ പിക്കെതിരെയുള്ള മുന്നണി രൂപീകരണത്തോടുള്ള അസഹിഷ്ണുതയാണെന്ന് ആണ് ഡി എം കെ പക്ഷത്തിന്റെ വിശദീകരണം.