X

മയ്യഴിയിൽ വഴിയിൽ കിടക്കുന്ന മദ്യപാനികളെ തേടി സർക്കാരിന്റെ വാൻ വരും; ബോധമുണരുക ആശുപത്രിയിലാണെന്ന് ഉറപ്പു വരുത്തും

പുതുച്ചേരി സർക്കാരിന്റെ എക്സൈസ് വകുപ്പ് ഒരു പുതിയ പദ്ധതി തുടങ്ങിയിരിക്കുകയാണ്. മദ്യപിച്ച് വഴിയിൽ കിടക്കുന്നവരെ സഹായിക്കാന്‍ ഒരു പ്രത്യേക വാൻ സർവ്വീസ് തുടങ്ങിയതായി സർക്കാർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജൂൺ 11നാണ് ഈ പത്രക്കുറിപ്പ് ഇറങ്ങിയത്.

‘സഞ്ജീവനി’ എന്നാണ് ഈ പദ്ധതിയുടെ പേര്. എക്സൈസ് വകുപ്പാണ് തുടങ്ങിയിരിക്കുന്നതെങ്കിലും അബോധാവസ്ഥയിൽ ആര് കിടക്കുന്നത് കണ്ടാലും പൊലീസ് കൺട്രോൾ റൂം നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ്. വീണുകിടക്കുന്നയാൾ മദ്യപിച്ചിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. 0490 2333513 എന്ന നമ്പരിലാണ് വിളിക്കേണ്ടത്.

മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന മയ്യഴിക്കാർ ഇനി ഉണരുക ആശുപത്രിയിലായിരിക്കും.

Related Post
Leave a Comment