തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തകരാറിലായ ഹെലികോപ്ടര്‍ നന്നാക്കാനിറങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ നടന്ന തെരഞ്ഞടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം. ഹെലികോപ്ടറിന്റെ തകരാര്‍ പരിഹരിക്കുന്ന ചിത്രവും രാഹുല്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെ പങ്കുവെച്ചത്.
‘നല്ല ടീം വര്‍ക്ക് എന്നാല്‍ എല്ലാ കൈകളും മേല്‍ത്തട്ടില്‍ എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വെച്ച് തങ്ങളുടെ ഹെലികോപ്ടറിനു തകരാറുണ്ടായി. എല്ലാവരും ഒന്നിച്ച് പ്രശ്‌നം പരിഹരിച്ചു. ഗുരുതരമായ തകരാറായിരുന്നില്ല’ എന്നാണ് ചിത്രത്തോടൊപ്പം രാഹുലിന്റെ കുറിപ്പ്. ഹെലികോപ്ടര്‍ നന്നാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Comment