കേരളത്തില്‍ മഴ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പല ജില്ലകളിലും ദുരിതാശ്വാസക്യാമ്പുകളും തുറന്നു കഴിഞ്ഞു. ഇതിനിടയിലും വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്സ്ബുക്ക് പേജുകളിലേക്കാവും. ഇന്നെങ്ങാനും അവധി പ്രഖ്യാപിക്കുമോ എന്നറിയാനാണ് ഈ പേജുകളിലേക്കവര്‍ ഉറ്റ്‌നോക്കുക. ഇടയ്ക്കിടെ പേജുകളില്‍ കയറിയിറങ്ങി ഇക്കാര്യം ഉറപ്പുവരുത്താനും കുട്ടികള്‍ ശ്രമിക്കുന്നു.
ഞായറാഴ്ച വൈകിട്ട് കേരളത്തിലെ ഒട്ടുമിക്ക ജില്ലാ കളക്ടര്‍മാരുടെ ഫെയ്സ്ബുക്ക് പേജുകളിലും അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ഇതില്‍ കോഴിക്കോട് ജില്ലയിലാകട്ടെ ആദ്യഘട്ടത്തില്‍ പ്ലസ്ടു വരെ മാത്രമായിരുന്നു അവധി. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്ന കളക്ടര്‍ക്കെതിരെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ വാട്ടര്‍പ്രൂഫ് ആണോയെന്നും, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ കിറ്റും ടയറും ട്യൂബും സിവില്‍ സ്റ്റേഷനില്‍നിന്ന് നല്‍കുമെന്നും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജൂലായ് 23 ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യം അവധിപ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളില്‍ അറിയിപ്പ് വന്നതിനുപിന്നാലെ നന്ദി പറഞ്ഞുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ കമന്റുകളുമെത്തി.
മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളില്‍ ഇന്നും അവധി; ആലപ്പുഴയില്‍ മാത്രം 225 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
This post was last modified on July 23, 2019 8:04 am
Leave a Comment