വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും അതിജീവനം സാധ്യമാണെന്ന് തെളിയിച്ചുകൊണ്ട് മെക്‌സിക്കന്‍ മൃഗശാലയില്‍ കറുത്ത കടുവക്കുട്ടികള്‍ ജനിച്ചിരിക്കുന്നു.
ഇത്തരം മൃഗങ്ങള്‍ തുടര്‍ന്നും ഇവിടെ ജീവിക്കുമെന്ന സൂചനയാണ് ഇവരുടെ ജനനത്തിലൂടെ ലഭിക്കുന്നതെന്നും ഇത് ഈ മൃഗശാലക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നുമാണ് മൃഗശാല ഡയറക്ടര്‍ ഡിഗോ ഗാര്‍സിയ പറയുന്നത്.
ഇപ്പോള്‍ ഈ കടുവക്കുട്ടികള്‍ക്ക് അഞ്ചാഴ്ച്ച പ്രായമുണ്ട്. നല്ലരീതിയില്‍ തന്നെയാണ് ഇവയെ വളര്‍ത്തുന്നതെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഈ മൃഗശാലയിലുള്ളവര്‍ കറുത്ത കടുവകളെ സംരക്ഷിക്കുന്നതിനുവേണ്ടി വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രത്യേക പരിചരണങ്ങളാണ് ഈ കടുവക്കുട്ടികള്‍ക്ക് ഇവര്‍ നല്‍കുന്നത്.
പല്ലുകളും ചുണ്ടുകളും മീശയും താടിയുമുണ്ട്, എന്നാല്‍ ഇതൊരു മുഖമല്ല; അസ്വസ്ഥത തോന്നുന്നുവെന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത വീഡിയോ
Leave a Comment